Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസബ എത്തുന്നത് ഇരുന്നൂറോളം തിയറ്ററുകളിൽ

kasaba-still

മമ്മൂട്ടി ആരാധകർ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കസബ. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജി പണിക്കരുെട മകൻ നിതിൻ രഞ്ജി പണിക്കറാണ്. ഫേസ് ടു ഫേസ് എന്ന ചിത്രത്തിന്
ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

kasaba-varalaximi-mammootty

ഈദ് റിലീസ് ആയാകും ചിത്രം തിയറ്ററുകളിൽ എത്തുക.കേരളത്തില്‍ മാത്രം 150ല്‍ അധികം തിയറ്ററുകളില്‍ ചിത്രം എത്തിക്കാനാണ് പദ്ധതി. നേരത്തേ പഴശിരാജയും ഭാസ്‌കര്‍ ദ് റാസ്‌കലും മാത്രമാണ് ഇത്രയധികം തിയറ്ററുകളില്‍ എത്തിച്ചേര്‍ന്ന മമ്മൂട്ടി ചിത്രങ്ങള്‍.

രാജന്‍ സക്കറിയ എന്ന ഇന്‍സ്‌പെക്ടറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വരലക്ഷ്മി ശരത്കുമാറാണ് മമ്മൂട്ടിയുടെ നായിക. തമിഴ് നടൻ സമ്പത്ത്, ജഗദീഷ്, അബു സലിം എന്നിവർ മറ്റുകഥാപാത്രങ്ങളാകുന്നു.