Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണീ കട്ടപ്പനയിലെ ഋത്വിക് റോഷൻ?

nadhirshah

അമര്‍ അക്ബര്‍ അന്തോണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഉടൻ. ഇന്നു വൈകിട്ട് ഏഴുമണിക്ക് മനോരമ ഓൺലൈനിലൂടെ പോസ്റ്റർ ഔദ്യോഗികമായി പുറത്തിറങ്ങും.

അമർ അക്ബർ അന്തോണിയിലെ തിരക്കഥാകൃത്തുക്കളിലൊരാളും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. മുഴുനീള കോമഡി ചിത്രമായി അണിയിച്ചൊരുക്കിയിരിക്കുന്ന സിനിമ പൂർണമായും ഇടുക്കിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ ലിജോ മോള്‍ , പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാര്‍. സിജു വിൽസൺ, സിദ്ദിഖ്, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ശ്യാംദത്താണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  

Your Rating: