Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടപ്പനയിലെ ഋത്വിക് റോഷൻ ആരംഭിച്ചു

kattappanayile-hrithik-roshan

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ചിത്രീകരണം ആരംഭിച്ചു. നാദിര്‍ഷയുടെ ഉമ്മയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. സലീം കുമാര്‍ ആദ്യ ക്ലാപ്പടിച്ചു. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ ലിജോ മോള്‍ ആണ് ഭദ്രദീപം കൊളുത്തിയത്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.‌‌‌‌‌‌

kattappanayile-hrithik-roshan-1

അമർ അക്ബർ അന്തോണിയിലെ തിരക്കഥാകൃത്തുക്കളിലൊരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. ലിജോ മോള്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാര്‍. സിജു വിൽസൺ, സിദ്ദിഖ്, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ശ്യാംദത്താണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. തൊടുപുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 

kattappanayile-hrithik-roshan-2
Your Rating: