ദിലീപിന്റെ സൂപ്പർഹിറ്റ് ആക്ഷൻ ചിത്രമായ റൺവേയുടെ രണ്ടാം ഭാഗം വരുന്നു. ജോഷി തന്നെ സംവിധായകനായി എത്തുന്ന ചിത്രത്തിന് വേണ്ടി തിരക്കഥാകൃത്തുക്കളായ സിബി കെ തോമസ്-ഉദയകൃഷ്ണ ടീം വീണ്ടും ഒന്നിക്കും.
വാളയാര്‍ പരമശിവം എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിൽ കാവ്യ മാധവൻ വീണ്ടും ദിലീപിന് നായികയായി എത്തും.ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ദിലീപ് ഇപ്പോള്‍. ഈ സിനിമ പൂര്‍ത്തിയായാല്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ അഭിനയിക്കും. ഇതിന് ശേഷമാകും റൺവേ 2വിന്റെ ചിത്രീകരണം ആരംഭിക്കുക.
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും ദീലീപും കാവ്യയുമാണ് ജോഡികൾ. വെളളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലാണ് ഇവർ അവസാനമായി ഒരുമിച്ചഭിനയിച്ചത്.