Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജനുണയനായി ദിലീപ് കൂട്ടിന് മഡോണ; കിംഗ് ലയർ ട്രെയിലർ

king-liar

ഈ വർഷം ദിലീപ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ലയറിന്റെ ട്രെയിലർ പുറത്തിറങ്ങി. മനോരമ ഓൺലൈനിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലർ റിലീസ് ചെയ്തത്.

22 വർഷങ്ങൾക്ക് ശേഷം സിദ്ദിഖ്–ലാൽ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ നിന്നുള്ള പതിവ് ചേരുവകളിൽ നിന്ന് വ്യത്യസ്തമായിരിക്കും കിങ് ലയർ. ഫാഷൻ ലോകത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. മലയാളസിനിമയിൽ പുതുമയുള്ള മറ്റൊരു പ്രണയകഥ കൂടി ചിത്രത്തിലൂടെ കാണാം.

King Liar Official Trailer

ജീവിതം മൊത്തം നുണയിൽ പൊതിഞ്ഞ് നടക്കുന്ന നരേൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. അഞ്ജലി എന്ന കഥാപാത്രമായി പ്രേമം സിനിമയിലൂടെ തിളങ്ങിയ മഡോണ എത്തുന്നു. മഡോണയുടെ രണ്ടാമത്തെ മലയാളചിത്രമാണ് കിംഗ് ലയർ.

സിദ്ദിഖ് തിരക്കഥയെഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാലു വര്‍ഗീസ്, ആശ ശരത്ത്, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുബായ് ആണ് സിനിമയുടെ പ്രധാനലൊക്കേഷൻ.

ദിലീപിന്റെ കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ടു കണ്ട്രീസ് സൂപ്പർഹിറ്റായിരുന്നു. റാംജിറാവ് സ്പീക്കിങ്ങിന്റെ നിർമാതാക്കളിലൊരാളായ ഔസേപ്പച്ചനാണു ചിത്രം നിർമിക്കുന്നത്. ഔസേപ്പച്ചൻ മൂവീസ് ഹൗസിന്റെ ബാനറിലാണ് നിർമാണം.

Your Rating: