Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിസ്മത്ത്; രണ്ടാമത്തെ ടീസർ കാണാം

kismath-teaser

ഷെയ്ൻ, ശ്രുതി, വിനയ്‍ ഫോർട്ട് എന്നിവരെ പ്രധാനതാരങ്ങളാക്കി നവാഗതനായ ഷാനവാസ് കെ ബാബുട്ടി സംവിധാനം ചെയ്യുന്ന കിസ്മത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ആദ്യ ടീസറിൽ നായകനെയും നായികയെയും പരിചയപ്പെടുത്തിയപ്പോൾ രണ്ടാമത്തെ ടീസറിൽ വിനയ് അടക്കമുളള ചിത്രത്തിലെ മറ്റുതാരങ്ങളെ അവതരിപ്പിക്കുന്നു. ഒരു പൊലീസ് സ്റ്റേഷനാണ് പശ്ചാത്തലം.

Kismath Second Teaser

ബി.ടെക് വിദ്യാര്‍ഥിയായ ഇര്‍ഫാന്റെയും ചരിത്ര ഗവേഷകയായ അനിതയുടെയും പ്രണയമാണ് ചിത്രം. ഈ സിനിമയ്ക്ക് ആധാരമായ കഥ നടന്നത് മലപ്പുറത്തെ പൊന്നാനിയിലാണ്. നടന്‍ അബിയുടെ മകന്‍ ഷെയിന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. വ്യത്യസ്തമായ ഗെറ്റപ്പിൽ വിനയ് ഫോർട്ടും എത്തുന്നു. സബ് ഇന്‍സ്‌പെക്ടര്‍ അജയ് സി. മേനോന്‍ എന്ന കഥാപാത്രമാായണ് വിനയ് എത്തുന്നത്. സുനില്‍ സുഗദ, പി ബാലചന്ദ്രൻ, അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സുരേഷ് രാജാണ് ചിത്രത്തിന് ഛായഗ്രഹണം നിർവഹിക്കുന്നത്. മോയിന്‍കുട്ടി വൈദ്യര്‍ , അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, തുടങ്ങിയവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധറും ചേർന്നാണ്.

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’, ‘ഐഡി’ എന്നീ സിനിമകള്‍ക്ക് ശേഷം രാജീവ് രവിയുടെ പങ്കാളിത്തത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ നിർമിക്കുന്ന ചിത്രമാണിത്. ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് ‘കിസ്മത്ത്’ തീയറ്ററുകളിലെത്തിക്കുന്നത്.
 

Your Rating: