Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈല ഓ ലൈല മെയ് 14ന്

ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ലൈല ഓ ലൈല മെയ് 14ന് പുറത്തിറങ്ങും. അമല പോള്‍ നായികയായി എത്തുന്ന ചിത്രം സസ്പന്‍സ് ത്രില്ലറാണ്. ചിത്രത്തിന്‍റെ ട്രെയിലറുകളും ഗാനങ്ങളും ഇതിനോടകം ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു.

ചടുലമായ ആക്ഷന്‍ രംഗങ്ങളും തീപാറുന്ന സ്റ്റണ്ടുകളും വേഗതയുടെ പര്യായമായി മാറിയ കാര്‍ ചേസിംഗ് സീനുകളും ചിത്രത്തെ ഒരു ബോളിവുഡ് ബ്ളോക്ബസ്റ്റര്‍ ചിത്രത്തിന് സമാനമാക്കി മാറ്റിയിട്ടുണ്ട് എന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. മലയാള സിനിമയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും വേണ്ട രീതിയില്‍ കോര്‍ത്തിണക്കിയാണ് ലൈലാ ഓ ലൈലാ നിര്‍മ്മിച്ചിരിക്കുന്നത്.

കഹാനി, സിങ് ഈസ് കിങ്, ബാങ് ബാങ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് നായരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴ് നടന്‍ സത്യരാജ് ഒരു പ്രധാനവേഷത്തിലെത്തുന്നു. കൈനത് അരോറ, രാഹുല്‍ ദേവ് തുടങ്ങിയ ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മോഹന്‍ലാലിന്റെയും അമലാ പോളിന്റെയും ആരാധകര്‍, റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാല്‍ - അമല പോള്‍ കൂട്ടുകെട്ട് തകര്‍ത്ത് അഭിനയിക്കുന്ന ഈ റൊമാന്റിക് ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മലയാള സിനിമയില്‍ ഇതുവരെ ഉപയോഗിക്കാത്ത ഷൂട്ടിങ് - എഡിറ്റിംഗ് ടെക്നിക്കുകള്‍ കൊണ്ടായിരിക്കും ഈ ചിത്രം ശ്രദ്ധിക്കപ്പെടുക. ഫൈന്‍ കട്ട് എന്റര്‍ടെന്‍മെന്റിന്‍റെ ബാനറില്‍ സന്തോഷ് കോട്ടായി, ബിജോവു, പ്രീത നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.