Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് വാര്‍ത്ത വായിച്ചാല്‍ !

dileep-movie

ദിലീപ് ഒരു മുന്‍നിര ചാനല്‍ മേധാവിയും അവതാരകനുമായെത്തുന്ന ചിത്രം ലവ് 24 ഇന്‍ടു 7ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ന്യൂസ് ചാനലുകളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീബാല കെ മേനോന്‍ ആണ്.

മാധ്യമ ലോകത്തെ അറിയപ്പെടാത്ത കാര്യങ്ങളെ കുറിച്ച് പറയുന്ന ചിത്രത്തില്‍ വാര്‍ത്ത അവതാരകനായിട്ടാണ് ദിലീപ് എത്തുന്നത്. നിഖില വിമല്‍ ആണ് നായിക. യുവമാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് നിഖില. മാധ്യമപ്രവര്‍ത്തകന്‍ശശികുമാറും സുഹാസിനിയും സുപ്രധാന റോളുകളിലുണ്ട്. ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ്‌ലൈനുമായാണ് ചിത്രം എത്തുക. ശ്രീനിവാസന്‍, ലെന, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്.

LOVE 24X7 OFFICIAL TRAILER

ശ്രീബാല തന്നെയാണ് തിരക്കഥയും തയറാക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായികയായിരുന്നു ശ്രീബാല. ഭാഗ്യദേവത, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കമ്മ ചെറിയാന്‍, പന്തിഭോജനം, ജേര്‍ണി ഫ്രം ഡാര്‍ക്ക്‌നെസ്സ് ടു ലൈറ്റ് തുടങ്ങിയ ഡോക്യുമെന്ററികളും ശ്രീബാലയുടേതായുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഇണം നല്‍കുന്നു. സമീര്‍ ഹക്ക് ആണ് ക്യാമറ. എഡിറ്റിങ് മഹേഷ് നാരായണന്‍. ദിലീപിന്റെ ബാനറായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും മുകേഷ് മേത്തയുടെ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.