Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പൈഡർമാന്റെ പ്രതികാരം; റീമിക്സ് ട്രെയിലർ

mahesh-trailer ട്രെയിലറിൽ നിന്നും

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ മഹേഷിന്റെ പ്രതികാരം സിനിമയുടെ ട്രെയിലർ ഓൺലൈനിൽ തരംഗമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ രണ്ട് ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടതും. ഇപ്പോഴിതാ ഈ സിനിമയുടെ ട്രെയിലർ വ്യത്യസ്തമായ രീതിയിൽ എഡിറ്റ് ചെയ്ത അവതരിപ്പിച്ചിരിക്കുന്ന വിഡിയോയും ശ്രദ്ധേയമാകുന്നു.

ഹോളിവുഡ് ചിത്രമായ സ്പൈഡർമാൻ സിനിമയിലെ രംഗങ്ങള്‍ കോർത്തിണക്കിയാണ് ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ പുറത്തിറങ്ങുന്ന രസകരമായ ട്രെയിലറുകൾ എഡിറ്റ് ചെയ്ത് ചില വിദ്വാന്മാർ പുറത്തിറക്കാറുണ്ടെങ്കിലും ഇത്ര കൃത്യമായി എഡിറ്റ് ചെയ്യുന്ന വിഡിയോകൾ കുറവാണ്.

Maheshinte Prathikaram REMIX Spiderman

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഒപിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് അബുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനു ശ്രീ നായികയായി എത്തുന്നു. ഹദ് ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.

Maheshinte Prathikaram | Official Trailer | Fahadh Faasil | Dileesh Pothan | Aashiq Abu

കഥ–തിരക്കഥൃസംഭാഷണം ശ്യാം പുഷ്കരൻ, ക്യാമറ ഷൈജു ഖാലിദ്, എഡിറ്റിങ്ങ് സൈജു ശ്രീധരൻ, സംഗീതം ബിജിപാൽ. ചിത്രം ഫെബ്രുവരി അഞ്ചിന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.