മാൽഗുഡി ഡെയ്സെന്ന ചിത്രത്തിന്റെ ട്രെയിലർ നാളെ പുറത്തിറങ്ങും. വൈകുന്നേരം അഞ്ചുമണിക്ക് മനോരമ ഓൺലൈൻ യുട്യൂബ് ചാനൽ വഴിയാണ് ട്രെയിലറെത്തുക. മൂന്നു സഹോദരങ്ങൾ ചേർന്നെടുക്കുന്ന ചിത്രമാണ് മാൽഗുഡി ഡെയ്സ്. വിനോദ് ശ്രീകുമാർ, വിവേക് ശ്രീകുമാര്‍, വിശാഖ് ശ്രീകുമാർ എന്നിവർ ചേർന്നെഴുതി സംവിധാനം ചെയ്യുന്ന ചിത്രം. ഭാമയും അനൂപ് മേനോനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാമ ഏറെക്കാലത്തിനു ശേഷം അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.
ചിത്രത്തിലെ പുറത്തിറങ്ങിയ പാട്ടുകളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. സംവിധായകരുടെ അച്ഛൻ ശ്രീകുമാർ എഴുതി ഡോ. പ്രവീൺ ഈണമിട്ട നീർമിഴിയിലെന്ന പാട്ട് പോയവാരത്തിലെ ഹിറ്റ് പാട്ടുകളിലൊന്നാണ്. മനോഹരമായ മെലഡി സോങാണിത്. വി ഫിലിംസ് നിർമിക്കുന്ന ചിത്രം മുരളി ഫിലിംസ് തിയറ്ററുകളിലെത്തിക്കും
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.