രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് മണികണ്ഠന്‍ ആചാരി. പേര് പറഞ്ഞാൽ മണികണ്ഠനെ ആരും തിരിച്ചറിയില്ലെങ്കിലും കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍ എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം. ആളുകൾക്കിടയിൽ അത്രയ്‌ക്ക് മൈലേജാണ് ഒറ്റപ്പടം കൊണ്ട് മണികണ്ഠൻ നേടിയെടുത്തത്.
ഇപ്പോഴിതാ പുതിയ സിനിമയുടെ തിരക്കിലാണ് അദ്ദേഹം. അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠന്റെ രണ്ടാം വരവ്. ഫർഹാൻ ഫാസിൽ നായകനാകുന്ന ചിത്രത്തിൽ സന അൽത്താഫ് ആണ് നായിക.
തിരക്കഥാകൃത്തായ വ്യാസന്‍ എടവനക്കാട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മണികണ്ഠനാണ് പ്രധാനവേഷത്തിൽ എത്തുന്നത്.