Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിയുടെ അമിട്ടുമായി മരുഭൂമിയിലെ ആന; ട്രെയിലർ

biju

ബിജു മേനോൻ നായകനായി എത്തുന്ന മരുഭൂമിയിലെ ആന ട്രെയിലർ പുറത്തിറങ്ങി. കോമഡി പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ പ്രകാശ് ആണ്. അറബി േവഷത്തിലാണ് ചിരിയുടെ അമിട്ടുമായി ഇത്തവണ ബിജു മേനോൻ എത്തുന്നത്.

Marubhhomiyile Aana trailer

ബിജു മേനോനു പുറമേ, നായിക സംസ്‌കൃതി ഷേണായി, സനൂഷ, മേജർ രവി, പാഷാണം ഷാജി, പ്രേമം ഫെയിം കൃഷ്ണ ശങ്കർ തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാണ്. രതീഷ് വേഗ സംഗീതം നിർവഹിച്ച ചിത്രത്തിലെ സ്വര്‍ഗം വിടരും എന്ന ഗാനം ഹിറ്റായിരുന്നു.

നിർമാതാവ് ഡേവിഡ് കാച്ചപ്പള്ളിയുടെ മകൻ അജയ് കാച്ചപ്പള്ളി ക്യാമറ കൈകാര്യം ചെയ്യുന്നു. വൈ. വി.രാജേഷാണ് കഥാകൃത്ത്. 

Your Rating: