Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാൻ–ഭാമ ചിത്രം മറുപടി ട്രെയിലർ

rahman-bhama

റഹ്മാൻ–ഭാമ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വി എം വിനു ഒരുക്കുന്ന ഫാമിലി ത്രില്ലർ മറുപടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തരേന്ത്യയിലെ ഒരു ജയിലില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Marupady Official Trailer | Rahman,Bhama & Baby Nayantara | Directed by V.M Vinu

നീതിക്ക് വേണ്ടി പോരാടുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. ഭാമയുടെ കരുത്തുറ്റകഥാപാത്രമാകും സിനിമയുടെ മറ്റൊരു പ്രത്യേകത. ജൂലിയാന അഷ്‌റഫാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ബേബി നയന്‍താര, വസന്തോഷ് കീഴാറ്റൂര്‍, ടെസ, അഞ്ജലി അനീഷ്, ജനാര്‍ദ്ദനന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഡിസംബര്‍ 9ന് ചിത്രം തിയറ്ററുകളിലെത്തും.