Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനൊപ്പം വീണ്ടും അനൂപ് മേനോൻ

lal-anoop

കനല്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. നേരത്തെ ബിജു മേനോനെയായിരുന്നു ഈ കഥാപാത്രത്തിനായി പരിഗണിച്ചിരുന്നത്.

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന്റെ നായികയായി മീന എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. അനൂപിന്റെ നായികയാകുന്നത് സ്രിന്ദയാണ്. പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ കഥാപാത്രത്തെയെയാണ് അനൂപ് അവതരിപ്പിക്കുന്നത്. വി.ജെ. ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

നെടുമുടി വേണു, ഐമ, സനൂപ്, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തിലുണ്ട്. ബ്ലോക്ക് ബസ്‌റ്റേഴ്‌സ് മൂവീസിന്റെ ബാനറില്‍ സോഫിയാപോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.  

Your Rating: