Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനലില്‍ മോഹന്‍ലാലിന് വില്ലന്‍ കുല്‍ക്കര്‍ണി

mohanlal-athul

ശിക്കാർ എന്ന ആക്ഷൻ ത്രില്ലറിന് ശേഷം സംവിധായകൻ എം. പത്മകുമാറും മോഹൻലാലും തിരക്കഥാകൃത്ത് സുരേഷ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കനല്‍. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ പത്മകുമാര്‍ ചിത്രത്തിൽ അഭിനയിക്കുന്നത്.

ചിത്രത്തിൽ അനൂപ് മേനോനും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്തനടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. നേരത്തെ മോഹന്‍ലാലിനൊപ്പം കുരുക്ഷേത്രയിലും മൈത്രി എന്ന കന്നഡ ചിത്രത്തിലും അതുല്‍ അഭിനയിച്ചിരുന്നു.

പ്രതികാരം നിറഞ്ഞ മനസുമായി രണ്ട് വ്യത്യസ്ത ജീവിതരീതിയിൽ നിന്നും വരുന്ന രണ്ടു പേര്‍ കണ്ടുമുട്ടുന്നതാണ് കനലിന്റെ ഇതിവൃത്തം. ' എല്ലാ അവസാനങ്ങൾക്കും പഴയ ഒരു തുടക്കമുണ്ട്' എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പ്രതാപ് പോത്തന്‍ , ശീലു അബ്രഹാം , ഹണി റോസ് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.