Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദിന്റെ മൺസൂൺ മാംഗോസ് ട്രെയിലർ കാണാം

fahad-mansoon-mangoes

ഫഹദ് ഫാസിൽ നായകനായി എത്തുന്ന മൺസൂൺ മാംഗോസിന്റെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ടെലിവിഷന്‍ പരമ്പര 'അക്കരക്കാഴ്ചകളു'ടെ സംവിധായകന്‍ എബി വര്‍ഗീസ് ആദ്യമായി ഒരുക്കുന്ന ചിത്രമാണിത്. എ.ബി.സി.ഡി എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ നവീന്‍ ഭാസ്‌കറാണ് സംഭാഷണം. എബി വര്‍ഗീസും മഠ് ഗ്രബ്ബും നവീനും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

അമേരിക്കന്‍ പശ്ചാത്തലത്തിലുള്ള ഒരു കോമഡി ചിത്രമായാണ് മൺസൂൺ മാംഗോസ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു അമേരിക്കന്‍ പ്രവാസിയായാണ് ഫഹദ് എത്തുന്നത്. ഐശ്വര്യ മേനോന്‍ എന്ന പുതുമുഖമാണ് നായിക. ബോളിവുഡ് താരം വിജയ് റാസും ഫഹദിനൊപ്പം പ്രധാന റോളിലുണ്ട്

Monsoon Mangoes Official Trailer | Fahadh Faasil | Manorama Online

നന്ദു, അംബിക, ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം, തമ്പി ആന്റണി, ജേക്കബ് ഗ്രിഗറി തുടങ്ങിയവരടക്കം വന്‍ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. തമ്പി ആന്റണിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Thampi Antony | I Me Myself | Manorama Online