Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോകുല്‍ സുരേഷ് ഗോപി നായകനാവുന്ന 'മുദ്ദുഗൗ' ടീസര്‍

mudhugavu

സൂപ്പർതാരം സുരേഷ് ഗോപിയുടെ മകന്‍ ഗോകുൽ സുരേഷിന്റെ ചലച്ചിത്ര അരങ്ങേറ്റമായ മുദ്ദുഗൗവ് ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. നവാഗനാതയ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായിക അര്‍ത്ഥന വിജയകുമാറാണ്

Mudhugauv | Latest Malyalam Movie Teaser 2016

എന്നാൽ ആദ്യ ടീസറില്‍ ഗോകുല്‍ ഇല്ല. സൗബിന്‍ മാത്രമാണ് ടീസറിലുള്ള ഒരേയൊരു താരം. പ്രണയകഥയാണ് ചിത്രം പറയുന്നത്. വിജയ് ബാബു, ബൈജു, കണാരന്‍ ഹരീഷ് തുടങ്ങിയവരും അഭിനയിക്കുന്നു.

കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ഫ്രൈഡേ ഫിലിം ഹൗസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫ്രൈഡെ ഫിലിം ഹൗസിന്റെയും കാര്‍ണിവല്‍ പിക്ചര്‍സിന്റെയും ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസുമാണ് നിർമാണം.

Your Rating: