Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബവഴക്ക് കഴിഞ്ഞു; ഉലഹന്നാൻ ജനുവരി 20ന് എത്തും

mt-movie

സിനിമ സമരത്തിന് അവസാനമായതോടെ റിലീസിനൊരുങ്ങി മലയാളചിത്രങ്ങൾ. മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികള്‍ തളിർക്കുമ്പോൾ ജനുവരി 20ന് തിയറ്ററുകളിലെത്തും. വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടിയിരുന്നു.

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍- മീന ജോഡികള്‍ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്ക്ക്. ഐമ, കലാഭവൻ ഷാജോൺ, അനൂപ് മേനോൻ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റുതാരങ്ങൾ.

പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വി.ജെ ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്നചിത്രത്തിന് എം. സിന്ധുരാജാണ് തിരക്കഥ ഒരുക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിർമാണം.  

Your Rating: