Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒകെ കൺമണി ടീസർ

ok kanmani

ദുൽഖർ സൽമാനെ നായകനാക്കി മണിരത്നം ഒരുക്കുന്ന ഒകെ കൺമണിയുടെ ടീസർ പുറത്തിറങ്ങി. എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ നിത്യ മേനോൻ ആണ് നായിക. ചിത്രത്തിന്റെ ട്രെയിലർ നാളെ പുറത്തിറങ്ങും.

2000ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ഹിറ്റ് അലൈപായുതേ പോലെ മറ്റൊരു പ്രണയകഥയായിരിക്കും ഈ ചിത്രമെന്നും കേൾക്കുന്നു.പ്രകാശ് രാജ് ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. 50 ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയാക്കുന്ന മണിരത്നം ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.

15 വർഷത്തെ ഇടവേളയ്ക്ക് ശേഷം പിസി ശ്രീറാം മണിരത്നത്തിന് വേണ്ടി വീണ്ടും ക്യാമറ ചലിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മണിരത്നത്തിന്റെ ‘അലൈപായുതേ‘ എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായിരുന്നു പിസി ശ്രീറാം.

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.