Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തമവില്ലനെ തകർത്ത് ഒകെ കൺമണി

okkanmani

ദുൽഖർ സൽമാൻ നായകനാകുന്ന മണിരത്നം ചിത്രം ഒകെ കൺമണിയുടെ ട്രെയിലർ ഓൺലൈനിൽ തരംഗമാകുന്നു. മാർച്ച് ഒന്നിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഇതുവരെ കണ്ടിരിക്കുന്നത് ഒൻപത് ലക്ഷത്തിന് മുകളിൽ ആളുകളാണ്.

തമിഴിൽ രണ്ടാം വരവിനിറങ്ങുന്ന ദുൽഖറിന്റെയും നായികയായി എത്തുന്ന നിത്യ മേനോന്റെയും പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാനആകർഷണം. മിഴിവേകാൻ പി.സി ശ്രീറാമിന്റെ ക്യാമറയും ഇമ്പമേകാൻ റഹ്മാന്റെ സംഗീത കൂടി ആയപ്പോൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി ട്രെയിലർ സ്വീകരിച്ചു കഴിഞ്ഞു.

മാർച്ച് ഒന്നിന് തന്നെ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ഉത്തമവില്ലന്റെ രണ്ടാമത്തെ ട്രെയിലർ ഇതുവരെ കണ്ടത് 5 ലക്ഷം ആളുകളാണ്. 2000ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ഹിറ്റ് അലൈപായുതേ പോലെ മറ്റൊരു പ്രണയകഥയായിരിക്കും ഈ ചിത്രമെന്നും കേൾക്കുന്നു.പ്രകാശ് രാജ് ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. 50 ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയാക്കുന്ന മണിരത്നം ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. മണിരത്നം വീണ്ടും ഇന്ത്യൻ സിനിമയിക്ക് മനോഹരമായ ഒരു പ്രണയകഥ സമ്മാനിയ്ക്കുന്നു എന്ന സൂചന ട്രെയിലറിൽ നിന്നു തന്നെ വ്യക്തം. പുതിയ കാലത്തിന്റെമാറ്റത്തിനും സ്വഭാവത്തിനും അനുസരിച്ച ഒരു പ്രണയമായിരിക്കും പറയുന്നത്.

15 വർഷത്തെ ഇടവേളയ്ക്ക് ശേഷം പിസി ശ്രീറാം മണിരത്നത്തിന് വേണ്ടി വീണ്ടും ക്യാമറ ചലിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മണിരത്നത്തിന്റെ ‘അലൈപായുതേ‘ എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായിരുന്നു പിസി ശ്രീറാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.