Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൺ ടൂ ത്രീ...മമ്മൂട്ടീീീീ

mammootty-puthiya-niyamam

മമ്മൂട്ടി മൂന്നുവേഷങ്ങളിൽ ആരാധകർക്ക് മുന്നിലെത്തുന്നു. വൺ ടൂ ത്രീ എന്നാണ് സിനിമയുടെ പേര്. ബെന്നി പി.നായരമ്പലമാണ് തിരക്കഥാകൃത്ത്. വി.കെ.പ്രകാശ് ഉൾപ്പെടെയുള്ള സംവിധായകർക്കൊപ്പം പ്രവർത്തിച്ച സജിമോൻ ആണ് വൺ ടൂ ത്രീ സംവിധാനം ചെയ്യുന്നത്. തൊമ്മനും മക്കളും, അണ്ണൻ തമ്പി, പോത്തൻ വാവ, ചട്ടമ്പിനാട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ സിനിമകളിൽ മമ്മൂട്ടിക്ക് പുതുമയുള്ള വേഷം സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി.നായരമ്പലം.

വൺ ടൂ ത്രീയിൽ ഗെറ്റപ്പിലും സ്വഭാവത്തിലും വൈവിധ്യവുമുള്ള രസകരമായ കഥാപാത്രങ്ങളാണ് മമ്മൂട്ടിക്കായി ഒരുങ്ങുന്നത്. ബെന്നി പി.നായരമ്പലം സുന്ദർദാസിനുവേണ്ടി എഴുതുന്ന വെൽകം ടു സെൻട്രല്‍ ജയിൽ എന്ന സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ദിലീപും വേദികയും വീണ്ടുമൊന്നിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അഴഗപ്പനും സംഗീതസംവിധാനം ബേണി ഇഗ്നേഷ്യസും നിർവഹിക്കും. ഇതിനുശേഷം മെയ്മാസം മമ്മൂട്ടിസിനിമയുടെ ചിത്രീകരണം തുടങ്ങും.

രണ്ടുസിനിമകളും സൂപ്പർഹിറ്റ് നിർമാതാവ് വൈശാഖ രാജനാണ് നിർമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വൺ ടൂ ത്രീ എന്ന പേരു മൂന്നുകഥാപാത്രങ്ങളെ മാത്രമല്ല സൂചിപ്പിക്കുന്നത്. അത് സസ്പെൻസ് ആണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.