Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ ‘ഊഴം’ വരുന്നു

oozham

മെമ്മറീസിനുശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന ഊഴത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ഒരു പ്രതികാര കഥയാണ് ഊഴം. ഇറ്റ്‌സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈം എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.

ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയില്‍ സൂര്യ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ദിവ്യാപിള്ളയാണ് നായിക. സംവിധായകനും നടനുമൊക്കെയായ ബാലചന്ദ്രമേനോനാണ് പൃഥ്വിരാജിന്റെ അച്ഛനായി വരുന്നത്.

സീത പൃഥ്വിരാജിന്റെ അമ്മയുടെവേഷത്തിലും, പുതുമുഖ നടി രസ്ന സഹോദരിയായും അഭിനയിക്കുന്നു. രസ്നയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം. സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം.  

Your Rating: