Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുട്യൂബിൽ സ്റ്റാര്‍ ആയി മുത്തശ്ശി

oru-muthassi

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഒരു മുത്തശ്ശി കഥയുടെ ട്രെയിലർ യുട്യൂബില്‍ തരംഗമാകുന്നു. ഇതുവരെ കണ്ടത് രണ്ടു ലക്ഷത്തിലേറെ ആളുകള്‍. ഓണം റിലീസ് ചിത്രത്തിനു മികച്ച പ്രേക്ഷക പ്രതികരണമാണു ലഭിക്കുന്നത്. ട്രെയിലർ കണ്ടിഷ്ടപ്പെട്ട തീയറ്റർ ഉടമകൾ ചിത്രം പ്രദർശിപ്പിക്കുവാൻ താൽപര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിരുന്നു.

മലയാളത്തിൽ നിന്ന് ഒരു മുത്തശ്ശി നായികയായി എത്തുന്ന ജൂഡ് ആന്റണി ചിത്രം ഒരു മുത്തശ്ശി ഗദ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചാണൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ലെന എന്നിവരും പ്രധാനതാരങ്ങളാണ്.

Oru Muthassi Gadha Trailer | Official | Jude Anthany Joseph

പ്രശ്നക്കാരിയായ ഒരു മുത്തശ്ശിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. വിജയരാഘവൻ, രമേശ് പിഷാരടി, വിനീത് ശ്രീനിവാസന്‍, അപർണ ബാലമുരളി, അജു വര്‍ഗ്ഗീസ്, ലാല്‍ ജോസ്, രണ്‍ജി പണിക്കര്‍ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതം. ലിജോ പോള്‍ എഡിറ്റിംഗും സമീറാ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് നിർമാണം.

ഓം ശാന്തി ഓശാന എന്ന സൂപ്പർ ചിത്രത്തിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഒരു മുത്തശ്ശി ഗദ ഓണം റിലീസായി തിയറ്ററുകളിലെത്തും. സെപ്റ്റംബർ 15നാണ് ചിത്രം റിലീസിനെത്തുക. 

Your Rating: