Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മട്ടിപ്പാടത്തിലെ ദുൽക്കറിന്റെ ലുക്ക്; സംശയങ്ങൾ ബാലചന്ദ്രനോട് ചോദിക്കാം

dulquer-balachandran ദുൽക്കർ, പി. ബാലചന്ദ്രൻ

ദുൽക്കർ ആരാധകർ ഈ വർഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമ്മട്ടിപ്പാടം. എല്ലാ സിനിമകളിലും വ്യത്യസ്തത നിലനിർത്തുന്ന രാജീവ് രവിയുടെ ആദ്യ കൊമേഴ്സ്യൽ ചിത്രമെന്ന പ്രത്യേകതയും കമ്മട്ടിപ്പാടത്തിനുണ്ട്.

P. Balachandran in I Me Myself - PT 1/4

നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്റനാണ് ഈ സിനിമയുടെ തിരക്കഥാകൃത്ത്. സിനിമയുടെ പോസ്റ്ററുകളും മറ്റും പ്രേക്ഷകരെ ഏറെ ആകാംക്ഷജനിപ്പിക്കുന്നവയാണ്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തുന്ന ദുൽക്കറിന്റെ ഗെറ്റപ്പ് തന്നെയാണ് മറ്റൊരു ആകർഷണം.

P. Balachandran in I Me Myself - PT 2/4

സിനിമയുടെ പ്രത്യേകതയെക്കുറിച്ചും ദുൽക്കറിന്റെ കഥാപാത്രത്തെക്കുറിച്ചും നിങ്ങൾക്ക് തന്നെ തിരക്കഥാകൃത്തായ ബാലചന്ദ്രനോട് ചോദിക്കാൻ മനോരമ ഓണ്‍ലൈൻ അവസരമൊരുക്കുന്നു. കമ്മട്ടിപ്പാടം സിനിമയെക്കുറിച്ച് തിരക്കഥാകൃത്തായ പി ബാലചന്ദ്രനോട് നിങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാം. മനോരമ ഓൺലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ചോദ്യങ്ങളിൽ ഏറ്റവും മികച്ചവ തിരഞ്ഞെടുത്ത് അദ്ദേഹത്തോട് ചോദിക്കുന്നതായിരിക്കും.

ഈ ചോദ്യങ്ങൾ ചേർത്തുള്ള അദ്ദേഹവുമായി നടത്തുന്ന അഭിമുഖം മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും.