Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവതിയും ചാക്കോച്ചനും ആദ്യമായി ഒന്നിക്കുന്നു

chakochan-parvathi

എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി പാര്‍വതി എത്തുന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. ഇതാദ്യമായാണ് പാര്‍വതിയും കുഞ്ചാക്കോ ബോബനും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. നേരത്തെ രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്. ചിത്രീകരണം ഓഗസ്റ്റില്‍ എറണാകുളത്ത് ആരംഭിക്കും. ഹൈദരാബാദ്, ദുബായി , ബാഗ്ദാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ബാഗ്ദാദില്‍ ചിത്രീകരി്ക്കുന്ന ആദ്യത്തെ മലയാള സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പ്രശസ്ത ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാറുമായി ചേര്‍ന്നാണ് മഹേഷ് നാരായണന്‍ തിരക്കഥ തയ്യാറാക്കുന്നത്. ആന്റോ ജോസഫാണ് സിനിമയുടെ നിര്‍മാതാവ്. വിശ്വരൂപം, ഡേവിഡ്, വാസിര്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന സനു വര്‍ഗീസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Your Rating: