Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃദ്ധന്മാരായി അനൂപും മുരളിയും; പാവ ട്രെയിലർ‌

anoop-murali

അഭിനേതാവായും തിരക്കഥാകൃത്തായും തിളങ്ങുന്ന പ്രതിഭകളായ അനൂപ് മേനോനും മുരളി ഗോപിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് പാവ. വാർധക്യത്തിലെത്തിയ പാപ്പൻ, വര്‍ക്കി എന്നീ രണ്ടുപേരുടെ ജീവിതമാണ് ചിത്രം പറയുന്നത്. അനൂപ് മേനോന്റെയും മുരളി ഗോപിയുടെയും വേറിട്ട ഗെറ്റപ്പുകൾ തന്നെയാണ് സിനിമയുടെ പ്രധാനആകർഷണം.

PAVA TRAILER

സൂരജ് ടോം ആണ് സംവിധാനം. അജീഷ് തോമസ് കഥയും തിരക്കഥയും രചിക്കുന്നു. പാപ്പനും വര്‍ക്കിയും നാട്ടിന്‍പുറത്തെ രണ്ടു അവിവാഹിതരാണ്. ഇവരുടെ വാർധക്യ ജീവിതത്തിന്റെ സൗഹൃദവും ആഘോഷങ്ങളുമാണ് പാവയിലൂടെ ദൃശ്യവത്കരിക്കുന്നത്.

കെപിഎസി ലളിത, മുത്തുമണി, പൊന്നമ്മ ബാബു, കവിയൂർ പൊന്നമ്മ എന്നിവരാണ് മറ്റുതാരങ്ങൾ.
 

Your Rating: