Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടൂരിന്റെ ‘പിന്നെയും’; ട്രെയിലർ ഉടൻ

kavya-dileep

എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ വിശ്വോത്തര ചലച്ചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിന്നെയും. സിനിമയുടെ ട്രെയിലർ ഇന്ന് വൈകിട്ട് ഏഴുമണിക്ക് മനോരമ ഓൺലൈനിലൂടെ പുറത്തിറങ്ങും. അഞ്ചു വർഷത്തിനു ശേഷം ദിലീപും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

ഒരു പ്രണയകഥയാണ് ‘പിന്നെയും’.പുരുഷോത്തമൻ നായർ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. നെടുമുടി വേണു, വിജയരാഘവൻ, ബേബി അക്ഷര തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

കുടുംബജീവിതവും പ്രണയവും പ്രമേയമാകുന്ന ചിത്രത്തിനായി ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുകയാണ്. ചിത്രം ഒാഗസ്റ്റ് 18–നു ചിത്രം തിയറ്ററുകളിലെത്തും.  

Your Rating: