Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിപ്പിച്ച് പേടിപ്പിക്കാൻ പ്രേതം എത്തുന്നു

pretham

ഹ്യൂമർ സിനിമകൾ ധാരാളം മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ഹൊറർ സിനിമകൾ അത്ര സാധാരണമല്ല നമ്മുടെ ഭാഷയിൽ. പേടിക്കാനും പേടിപ്പിക്കാനും ഹോളിവുഡ് ചിത്രങ്ങളെയാണ് നാമിപ്പോഴും ആശ്രയിക്കുന്നത്. ഇംഗ്ലീഷുകാർ പേടിപ്പിച്ചാലെ നാം പേടിക്കൂ എന്ന ധാരണ തിരുത്താൻ ജയസൂര്യയും രഞ്ജിത് ശങ്കറും പ്രേതവുമായി എത്തുകയാണ്.

ഹ്യൂമർ ഹൊറർ ചിത്രമെന്ന് പ്രേതത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. 2 മണിക്കൂർ 7 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ ഒരു മെന്റലിസ്റ്റ് ആയാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. മനുഷ്യന്റെ ചിന്തകളേയും പെരുമാറ്റങ്ങളേയും സ്വാധീനിക്കാൻ  കഴിയുന്ന ആളാണ് മെന്റലിസ്റ്റ്. ചിത്രത്തിന് വേണ്ടി ജയസൂര്യ തല മൊട്ടയടിച്ചത് നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 

പ്രേതത്തിന്റെ 2 ട്രെയിലറുകൾ ഇതു വരെ പുറത്തു വന്നിട്ടുണ്ട്. ഇനി ഒരു ട്രെയിലറും ചെറിയൊരു സസ്പെൻസ് ഒളിഞ്ഞിരിക്കുന്ന ടൈറ്റിൽ ഗാനവും ഉടൻ പുറത്തു വിടുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 

ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം എന്നീ വിജയചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം കൂടിയാണിത്. ആഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളിലെത്തും.

Your Rating: