Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിപ്പിച്ച് പ്രേതത്തിന്റെ രണ്ടാം ട്രെയിലർ

pretham

ജയസൂര്യയെ നായകനാക്കി, രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രം പ്രേതത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ഹ്യൂമർ കോര്‍ത്തിണക്കിയതാണ് ആദ്യ ട്രെയിലറെങ്കിൽ രണ്ടാം ട്രെയിലർ ആകാംക്ഷ ജനിപ്പിക്കുന്നതാണ്.

Pretham Official Trailer -2 HD | Jayasurya | Ranjith Shankar | Dreams N Beyond

മെന്റലിസ്റ്റ് ആയാണ് ജയസൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മനുഷ്യന്റെ ചിന്തകളേയും പെരുമാറ്റങ്ങളേയും 'മാനിപുലേറ്റ്' ചെയ്യാന്‍ കഴിയുന്ന ആളാണ് മെന്റലിസ്റ്റ്. ചിത്രത്തിന് വേണ്ടി ജയസൂര്യ തല മൊട്ടയടിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പ്രേതത്തിന്റെ ആദ്യ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം എന്നീ വിജയചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം കൂടിയാണിത്. ആഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളിലെത്തും. 

Your Rating: