Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് ആരാധകനായി പൃഥ്വിരാജ്

prithviraj-vijay

കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള തമിഴ് നടന്മാരിൽ ഒരാളാണ് ഇളയദളപതി വിജയ്. കേരളത്തിലെ വിജയ് ആരാധകര്‍ക്ക് ആവേശം കൂട്ടുന്ന ഒരു വാർത്ത കൂടി. പുതിയ ചിത്രമായ പാവാടയിൽ പൃഥ്വിരാജ് വിജയ് ആരാധകനായാണ് എത്തുന്നത്.

മദ്യപാനിയായ പാമ്പ് ജോയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അനൂപ് മേനോ‍ൻ, െനടുമുടി, ചെമ്പൻ വിനോദ്, ഷാജോൺ, മിയ, ആശ ശരത്ത് എന്നിവരാണ് മറ്റുതാരങ്ങൾ.

Paavada Malayalam Movie Official Trailer HD | Prithviraj Sukumaran

അച്ഛാ ദിന്‍ കഴിഞ്ഞ് ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍പിള്ള രാജു നിർമിക്കുന്നു. ഷൈബിന്‍ ഫ്രാന്‍സിസിന്റെ കഥയ്ക്ക് ബിപിന്‍ ചന്ദ്രന്റേതാണ് തിരക്കഥ....

വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് പേര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ മുഖാമുഖം വരുന്നതാണ് സിനിമയുടെ പ്രമേയം. ഗോപിസുന്ദർ പശ്ചാത്തലസംഗീതം. ചിത്രം ജനുവരി 15ന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.