Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിരാജ് പാക്കിസ്ഥാനിലേയ്ക്ക്

Prithviraj

പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു പട്ടാളക്കഥ കൂടി അണിയറയിൽ ഒരുങ്ങുന്നു. പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കറാച്ചി 81. പാക്കിസ്ഥാനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്. ആസിഫലിയെ നായകനാക്കി ഇഡിയറ്റ്‌സ് എന്ന സിനിമയൊരുക്കിയ കെഎസ് ബാവയാണ് കറാച്ചി 81 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമ വര്‍ണ്ണചിത്രാ ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍ നിർമിക്കും.പാക്കിസ്ഥാന് പുറമേ മോസ്‌കോ,രാജസ്ഥാന്‍,കൊച്ചി എന്നിവിടങ്ങളിലും കറാച്ചി 81 ചിത്രീകരിക്കും.  

Your Rating: