Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാണി പത്മിനിമാർ യാത്ര തുടങ്ങുന്നു

rani-padmini

ഗ്യാങ്സ്റ്ററിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി റിലീസിനെത്തി. മഞ്ജു വാര്യരും റിമാ കല്ലിങ്കലുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.

അപരിചിതരായ രണ്ട് സ്ത്രീകള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍നിന്ന് ഹിമാചല്‍പ്രദേശിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. കൊച്ചി, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ പ്രധാനലൊക്കേഷനുകളായ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്.

Rani Padmini - Official Trailer l Manju Warrier l Rima Kallingal

ശ്യാം പുഷ്‌കരനും നവാഗതനായ രവിശങ്കറും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫോര്‍ട്ട് സിനിമാസിന്റെ ബാനറില്‍ മുഹമ്മദ് അല്‍ത്താഫ്,വിഎം ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ബിജിപാല്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.