Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറിലും ആക്ഷനിലും മുങ്ങി ബംഗാൾ കടുവ

രവിതേജയുടെ ബംഗാൾ കടുവ എന്ന പുതിയ സിനിമയുടെ ടീസർ പുറത്ത്. രവി തേജയുടെ ആക്ഷനും നായിക തമന്നയുടെ ഗ്ലാമറിനും പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ടീസർ സിനിമ മാസ് മസാലാ മൂവി ആയിരിക്കുമെന്ന സൂചന നൽകുന്നതാണ്.

സമ്പത്ത് നാന്ദി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകർക്കും അണിയറക്കാർക്കുമുള്ളത്. മുൻ ചിത്രമായ കിക്ക് 2 പരാജയമായിരുന്നതിനാൽ രവി തേജയ്ക്കും ഇൗ സിനിമ നിർണായകമാണ്. രവിയുടെ കിടിലൻ ആക്ഷൻ രംഗങ്ങളാണ് സിനിമയിലുള്ളത്. ഒപ്പം തമന്നയുടെ മേനിപ്രദർശനം കൂടിയാവുമ്പോൾ സിനിമ സൂപ്പർഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.