Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ‘മിടുക്കി’ ഇനി നിവിന്റെ നായിക

nivin-reba

നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ മറ്റൊരു പുതുമുഖ നായികകൂടി എത്തുന്നു. റീബ മോണിക്ക ജോണ്‍. എന്നാൽ ഈ മിടുക്കിയെ നിങ്ങളില്‍ പലർക്കും നേരത്തെ പരിചയം കാണും.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെ കേരളീയര്‍ക്ക് പരിചിതമാണ് റീബ. മത്സരത്തിലെ സെക്കന്റ് റണ്ണറപ്പറായിരുന്നു റീബ മോണിക്ക ജോണ്‍. മോഡല്‍ രംഗത്തു നിന്നുമാണ് റീബ സിനിമാ ലോകത്തേക്ക് കടക്കുന്നത്. പല പരസ്യ ചിത്രങ്ങളിലും റീബ അഭിനയിച്ചിട്ടുണ്ട്

കൊച്ചിക്കാരിയായ റീബ ഇപ്പോള്‍ ബംഗലൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ പിജി ചെയ്യുന്നു.

Your Rating: