Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെട്ടിയാരായി റിയാസ്

riyaz റിയാസ്

ചെട്ടിയാർ എന്ന അതിശക്തമായ കഥാപാത്രത്തിലൂടെ റിയാസ് എന്ന ചെറുപ്പക്കാരനെത്തുന്നു. ഫ്ലാറ്റ് നമ്പർ 4 ബിയിലൂടെ മലയാള സിനിമയിലേയ്ക്ക് വന്നയാളാണു റിയാസ്. അജിൻ ലാൽ സംവിധാനം ചെയ്യുന്ന മുഖപടങ്ങൾ എന്ന ചിത്രത്തിലാണു ചെട്ടിയാർ വേഷം അവതരിപ്പിക്കുന്നത്.

നായാട്ടിനു ശേഷം വ്യഭിചാരം എന്ന തത്വവുമായി മുന്നോട്ടു പോകുന്ന ചെട്ടിയാർ വിവാഹിതകളായ സ്ത്രീകളെ ഭർത്താവിന് മുമ്പ് പ്രാപിക്കണമെന്നത് ജന്മാവകാശമായി കരുതുന്നു.എൺപതുകളുടെ കാലഘട്ടത്തിൽ പറയുന്ന ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത് വയനാട്ടിൽ വച്ചാണ്. മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുന്ന റിയാസ് എന്ന ആലപ്പുഴക്കാരൻ.

യാരോ ഒരുവൻ എന്ന തമിഴ് സിനിമ സംവിധാനം ചെയ്ത കെ.വി‍.ബൈജുവിന്റെ അടുത്ത തമിഴ് ചിത്രം വഴി റിയാസ് തമിഴിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കും. ഫ്ലാറ്റ് നമ്പർ 4 ബി, ഒന്നും ഒന്നും മൂന്ന്, റിലീസിനൊരുങ്ങുന്ന ഡെഡ് ലൈൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച റിയാസിന് 2014ലെ അടൂർ ഭാസി ഫൌണ്ടേഷന്റെ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.

Your Rating: