Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ നിയമത്തിലെ ആ പുതിയ അതിഥി

mammootty-nayanthara

2016ൽ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുതിയ നിയമം. മമ്മൂട്ടിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ.കെ സാജൻ ആണ്. മെട്രോ നഗരത്തിന്റെ ഉള്‍പ്പിരിവുകളിൽപ്പെട്ട് ഉലയുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

അജു വർഗീസ്, രചന, ബേബി അനന്യ, ഷീലു, സാദിഖ്, പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. കൂടാതെ പ്രശസ്ത തിരക്കഥാകൃത്ത് എസ് എൻ സ്വാമി ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രധാനപ്രത്യേകതയും എസ് എൻ സ്വാമിയുടെ സാനിധ്യമാകും.

അഡ്വ. ലൂയിസ് പോത്തൻ, വാസുകി എന്നിവരായാണ് മമ്മൂട്ടിയും നയൻതാരയും എത്തുന്നത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവർ. കുടുംബകോടതി വക്കീലാണ് ലൂയിസ്. സന്തോഷകരമായി മുന്നോട്ട് പോകുന്ന ആ കുടുംബം പെട്ടന്നൊരു കെണിയിൽ അകപ്പെടുന്നു. ആ കെണി മൂടിവയ്ക്കാനുള്ള ശ്രമം ഒരിടത്ത്. ഈ കെണിക്ക് മറുതന്ത്രമൊരുക്കാനുള്ള പുതിയ നിയമങ്ങൾ മറുവശത്ത്. ഈ സംഘർഷമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

നയൻതാരയുടെ കരിയറിലെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും വാസുകി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഭാസ്കർ ദ് റാസ്ക്കലിന് ശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുതിയ നിയമം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.