Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാജഹാനും പരീക്കുട്ടിയും വരുന്നുണ്ട്

shajahan-pareekutty

കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ ഒരുക്കുന്ന ചിത്രം ഷാജഹാനും പരീക്കുട്ടിയും ചിത്രീകരണം ആരംഭിച്ചു. അമല പോൾ ആണ് നായിക.

ചിത്രീകരണത്തിന്റെ ആദ്യദിവസം ആശംസകളുമായി അമൽ നീരദ്, സമീർ താഹിർ, റാഫി എന്നിവരെത്തി.ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ ആണ് നിർമാണം.

shajahan-parikuttya

അജു വര്‍ഗീസ്, സുരാജ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. വൈ. വി രാകേഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അനീഷ് ലാലാണ് ഛായാഗ്രഹണം. ഗോപീസുന്ദർ സംഗീതം നിർവഹിക്കുന്നു.

റോമന്‍സ്, ഹാപ്പി ജേര്‍ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോബൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആഴത്തിലുള്ള വികാര പ്രകടനങ്ങള്‍ ഒന്നും ചിത്രത്തിലില്ല. ഇത് ഒരു ത്രികോണ പ്രണയ കഥയുമല്ല. പ്രണയിച്ചവര്‍ക്കും പ്രണയം കൊണ്ട് മുറിവേറ്റവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള ചിത്രമായിരിക്കും ഷാജഹാനും പരീക്കുട്ടിയുമെന്ന് സംവിധായകന്‍ പറയുന്നു.

Your Rating: