Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിഖാമണിയുടെ പുതിയ ട്രെയിലർ വരുന്നു

shikhamani

വില്ലൻ, കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടതാരമായി മാറിയ ചെമ്പൻ വിനോദ് നായകനായി എത്തുന്ന ശിഖാമണി റിലീസിനൊരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയ ട്രെയിലർ മനോരമ ഓൺലൈനിലൂടെ നാളെ രാവിലെ പത്ത് മണിക്ക് റിലീസിനെത്തും.

റെയില്‍വേ ഗ്യാങ്‌മാനായ ശിഖാമണി എന്ന കേന്ദ്രകഥാപാത്രത്തെയാണ്‌ ഈ ചിത്രത്തില്‍ ചെമ്പന്‍വിനോദ്‌ ജോസ്‌ അവതരിപ്പിക്കുന്നത്‌. മൃദുല മുരളിയാണ് നായിക. ഔദ്യോഗിക ട്രെയിലറിനു പുറമെ 2ഡി അനിമേഷൻ ട്രെയിലറും നേരത്തെ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. വിനോദ് ഗുരുവായൂർ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു.

Shikhamani Official Trailer HD | New Malayalam Movie | Chemban Vinod Jose

വനാതിര്‍ത്തിയോട്‌ ചേര്‍ന്നുകിടക്കുന്ന ഒരു ഗ്രാമത്തിന്റെ തുടിപ്പുകളും അവിടത്തെ കഥാപാത്രങ്ങളുടെ രസാവഹമായ ജീവിതമുഹൂര്‍ത്തങ്ങളും ഒരു ഘട്ടത്തില്‍ ഈ ഗ്രാമം ഏറെ സംഘര്‍ഷഭരിതമാകുന്നതുമാണ്‌ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌. വനമധ്യത്തിലൂടെ കിലോമീറ്ററോളം നീണ്ടുകിടക്കുന്ന റെയില്‍വേയുടെ ഗ്യാങ്‌മാനാണ്‌ ശിഖാമണി. ഈ നാട്ടില്‍തന്നെ താമസക്കാരന്‍. വേറെയും ഗ്യാങ്‌മാനുണ്ടെങ്കിലും ജോലിയില്‍ ഇത്രയും ആത്മാര്‍ത്ഥത കാണിക്കുന്നവന്‍ ശിഖാമണിയെപ്പോലെ മറ്റാരുമില്ല. ശിഖാമണിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

Shikhamani 2D Official Trailer | New Malayalam Movie | Chemban Vinod Jose

ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് ഈണം നൽകിയിരിക്കുന്നു. മനോജ് പിള്ളയാണു ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീരാജ് സിനിമയുടെ ബാനറിൽ കെ. കെ. രാജഗോപാലാണു ചിത്രം നിർമിക്കുന്നത്.

ചെമ്പന്‍ വിനോദ് ജോസിനെയും മൃദുല മുരളിയെയും കൂടാതെ മുകേഷ്, സായികുമാർ, സുനിൽ സുഖദ, സുധീർ കരമന, നോബി, ബാലാജി, ഷാജു, മനുരാജ്, കോട്ടയം പ്രദീപ്, ഗോകുലൻ, മഞ്ജുഷ, അഞ്ജന, സിനിമോൾ, വെങ്കിടേഷ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

Your Rating: