Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഭീരം; ടേക്ക് ഓഫ് ട്രെയിലർ കാണാം

take-off-trailer

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ടേക്ക് ഓഫിന്റെ ട്രെയിലർ പുറത്തിറങ്ങി. രാജ്യാന്തരനിലവാരം പുലർത്തുന്ന ട്രെയിലറിൽ ഫഹദ്–പാർവതി–ചാക്കോച്ചൻ എന്നിവരുടെ അഭിനയപ്രകടനമാണ് എടുത്തുപറയേണ്ടത്.

TAKE OFF - Official Trailer | Parvathy | Kunchacko Boban | Fahadh Fazil | Asif Ali

രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം നഴ്സുമാരുടെ ജീവിതകഥ പറയുന്നു. മഹേഷ് നാരായണനും പി വി ഷാജി കുമാറും ചേർന്നാണ് തിരക്കഥ. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ. ഇറാഖിലും സുഡാനിലുമെല്ലാം കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്സുമാരുടെ ജീവിതമാണു സിനിമയുടെ പ്രമേയം.

12 വർഷത്തിലേറെയായി മലയാള സിനിമയിൽ എഡിറ്ററുടെ വേഷത്തിൽ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ. മലയാളത്തിൽ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നിൽക്കവെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസാണു ഈ സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ഒപ്പമുണ്ട്

ഇറാഖിലെ തിക്രിത്തിൽ വിമതരുടെ പിടിയലായ ആശുപത്രിയിൽ കുടുങ്ങിയ മലയാളി നഴ്സുമാരുടെ ജീവിതമാണു ചിത്രത്തിന്റെ പ്രമേയം. 2014ൽ വിമത അക്രമണത്തിൽ ആശുപത്രിയിൽ കുടുങ്ങിയ നാൽപ്പതിലേറെ നഴ്സുമാർ ഒരു മാസത്തിനു ശേഷമാണു നാട്ടിലെത്തിയത്.  

Your Rating: