Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഫ് അലിയും അപര്‍ണയും; തൃശ്ശിവപേരൂര്‍ ക്ലിപ്തം തുടങ്ങി

aparna-asif

ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തം. നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. ആമേൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമാതാക്കളായ ഫരീദ് ഖാന്റെയും ഷലീല്‍ അസീസിന്റെയും ഉടമസ്ഥതയിലുള്ള വൈറ്റ്സാൻഡ്സ് മീഡിയ ഹൗസ് ആണ് നിർമാണം.

aparna-asif-1

ലോഹിതദാസ്, ജീത്തു ജോസഫ്, രഞ്ജിത് ശങ്കര്‍, ലിജോ ജോസ് പെല്ലിശേരി, കമല്‍ എന്നീ പ്രമുഖരോടൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവ സമ്പത്തുമായാണ് രതീഷ് എത്തുന്നത്. പി.എസ് റഫീഖ് ആണ് തിരക്കഥ. ചെമ്പന്‍ വിനോദ്, ബാബുരാജ്, ടിനി ടോം, ഇര്‍ഷാദ്, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. റഫീഖ് അഹമ്മദ്,പിഎസ് റഫീഖ് എന്നിവരുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.  

Your Rating: