Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉട്ടോപ്യയിലെ വിശേഷങ്ങളുമായി മമ്മൂട്ടി; ട്രെയിലര്‍ കാണാം

utopyayile-rajavu-trailer

മമ്മൂട്ടിയുടെ ഓണചിത്രം ഉട്ടോപ്യയിലെ രാജാവിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും കമലും ഒരുമിക്കുന്ന ചിത്രം കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ജൂവല്‍ മേരിയാണ് നായിക.

ജോയ് മാത്യു, നന്ദു, സുനില്‍ സുഖദ, പാഷാണം ഷാജി എന്നിവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ആമേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി എസ് റഫീക്ക് തിരക്കഥ സംഭാഷണം എഴുതുന്നു.

Utopiayile Rajavu Official Trailer

ഛായാഗ്രഹണം നീല്‍ സി. കുഞ്ഞ നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൌഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പ്ളേ ഹൌസ് തിയറ്ററുകളിലെത്തിക്കും