Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വള്ളീം തെറ്റി പുള്ളീം തെറ്റി പ്രത്യേകപോസ്റ്റർ

vtpt-poster

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ഋഷി ശിവകുമാർ ഒരുക്കുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി സിനിമയുടെ വാലന്റൈൻസ് ഡേ പ്രത്യേക പോസ്റ്റർ അണിയറപ്രവർത്തകര്‍ പുറത്തിറക്കി. ശാലിനിയുടെ സഹോദരി ശാമിലിയാണ് നായികയായി എത്തുന്നത്.

തൊണ്ണൂറുകളിൽ നടക്കുന്ന കഥയാണു പശ്ചാത്തലം. അക്കാലത്തെ ഒരു നാടൻ തിയറ്ററിലെ പ്രോജക്ടർ ഓപറേറ്ററുടെ നാടൻ വേഷത്തിലാണു നായകൻ കുഞ്ചാക്കോ ബോബൻ. ‌സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. ‌

ആഗോളവത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് സിനിമ. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിർമിക്കുന്നത്. ചിത്രം വിഷു റീലീസ് ആയി തിയറ്ററുകളിൽ എത്തും.