Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകനെ വെല്ലുമോ വീരം? കാണാം ബ്രഹ്മാണ്ഡ ടീസർ

veeram-new

ജയരാജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വീരത്തിന്റെ ടീസർ പുറത്തിറങ്ങി. മുപ്പത്തിയഞ്ചു കോടി രൂപയോളം ചെലവിട്ട് നിർമ്മിച്ച ചിത്രത്തിന്റെ ടീസറിനു വീര്യമേറെ. ആക്ഷനും കളർടോണും ആഴമുള്ള സംഭാഷണങ്ങളും അതിലേറെ നായകൻ കുനാൽ കപൂറിന്റെ തീക്ഷ്ണമായ നോട്ടവുമുള്ള ടീസർ സിനിമയോടുള്ള ആകാംഷയേറ്റുന്നു. ചന്ദ്രകല ആർട്സ് ആണു സിനിമ നിർമ്മിക്കുന്നത്.

Veeram Malayalam Movie Preview Trailer By Jayaraj

നൂറു കോടി ക്ലബിലെത്തുന്ന ആദ്യ മലയാളം ചിത്രമാകും ഇതെന്നാണ് സംവിധായകൻ‌ ജയരാജിന്റെ പ്രതീക്ഷ. ഷേക്സ്പിയറിൻറെ പ്രശസ്ത നോവല്‍ മാക്ബത്തിന്റെ അനുരൂപമാണ് വീരം. ഏം.ആർ വാര്യറാണ് സംഭാഷണ രചന. മികച്ച സാങ്കേതികതയോടെ ചെയ്ത സിനിമയുടെ ഗ്രാഫിക്സിനു മാത്രം ചെലവിട്ടത് 20 കോടി രൂപയാണ്. മലയാളം, ഇംഗ്ലിഷ് ഹിന്ദി ഭാഷകളിലായി നവംബറില്‍ ജയരാജിന്റെ ഈ സ്വപ്ന ചിത്രം പ്രദർ‌ശനത്തിനെത്തും.

Your Rating: