ഐ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം വിക്രം നായകനാകുന്ന പത്ത് എന്‍ട്രതുക്കുള്ളൈ' ഒക്ടോബര്‍ 21ന് റിലീസ് ചെയ്യും. സിനിമയുടെ ട്രെയിലര്‍ അടുത്ത ആഴ്ച പുറത്തിറങ്ങും.
ഗോലിസോഡ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് മില്‍ട്ടണ്‍ വിക്രത്തിനെ നായകനാക്കി ഒരുക്കുന്ന `പത്ത് എന്‍ട്രതുക്കുള്ളൈ' ഒരു റോഡ് മൂവിയാണ്. സാമന്തയാണ് നായികയാകുന്നത്.
ജാക്കി ഷ്റോഫ്, പശുപതി, അഭിമന്യു സിംഗ്, സമ്പൂര്‍ണേഷ് ബാബു, മനോബാല എന്നവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫോക്സ് സ്റ്റാറും സംവിധായകന് മുരുകദോസും ചേര്‍ന്നാണ് നിര്‍മാണം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.