Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആനന്ദം’ നിറയട്ടെ; ഫസ്റ്റ്ലുക്ക് പോസ്റ്റർ കാണാം

anandham-movie

നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആദ്യമായി നിർമിക്കുന്ന ചിത്രം ആനന്ദം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാനതാരങ്ങളായ ഏഴ് പേരെ ഈ പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തുന്നു.

വിനീതിന് മാത്രമല്ല സിനിമയിലെ സംവിധായകനും അഭിനേതാക്കൾക്കുമടക്കം ആനന്ദം അവരുടെ ആദ്യ പ്രോജക്ട് ആണ്. വിനീതിന്റെ അസോഷ്യേറ്റായിരുന്ന ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏഴ് പുതുമുഖങ്ങൾ (നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും) ആണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. സച്ചിൻ വാര്യർ ആദ്യമായി ഒരു മുഴുനീള സിനിമയ്ക്ക് സംഗീതം നിർവഹിക്കുന്നതും ഈ സിനിമയിലൂടെയാണ്.

'ഹാബിറ്റ് ഓഫ് ലൈഫ്' എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലാണ് ഗണേഷ് ആദ്യമായി അസിസ്റ്റ് ചെയ്യുന്നത്. ആ സിനിമയുടെ പ്രീ പ്രൊഡക്ഷനിടെയാണ് വിനീത് തന്നോട് ആദ്യ ചിത്രം എങ്ങനെയായിരിക്കുമെന്ന് ചോദിക്കുന്നതെന്ന് ഗണേഷ് പറയുന്നു.

എഞ്ചിനിയറിങ് വിദ്യാർഥികളുടെ സൗഹൃദം പ്രേമയമാക്കിയ കഥാതന്തു വിനീതിനെ പറഞ്ഞുകേൾപ്പിച്ചു. അത് കഴിഞ്ഞ് ഇപ്പോൾ നാല് വർഷമായി. എന്നാൽ അത് ഇന്നലെ നടന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. ഗണേഷ് പറയുന്നു.

ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് അല്‍ഫോന്‍സ് പുത്രന്റെ 'നേരം', 'പ്രേമം' എന്നിവയുടെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ്. അഭിനവ് സുന്ദര്‍ നായക് എഡിറ്റിംഗും ഡിനൊ ശങ്കര്‍ കലാസംവിധാനവും നിർവഹിക്കുന്നു.  

Your Rating: