Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആനന്ദം’; വിനീത് ശ്രീനിവാസൻ നിർമാതാവാകുന്നു

ganesh-anandham

നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ഇനി നിർമാതാവ്. വിനീതിന്റെ അസോഷ്യേറ്റായിരുന്ന ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദം എന്ന ചിത്രമാണ് ആദ്യ നിർമാണസംരംഭം.

'ഹാബിറ്റ് ഓഫ് ലൈഫ്' എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലാണ് ഗണേഷ് ആദ്യമായി അസിസ്റ്റ് ചെയ്യുന്നത്. ആ സിനിമയുടെ പ്രീ പ്രൊഡക്ഷനിടെയാണ് വിനീത് തന്നോട് ആദ്യ ചിത്രം എങ്ങനെയായിരിക്കുമെന്ന് ചോദിക്കുന്നതെന്ന് ഗണേഷ് പറയുന്നു.

എഞ്ചിനിയറിങ് വിദ്യാർഥികളുടെ സൗഹൃദം പ്രേമയമാക്കിയ കഥാതന്തു വിനീതിനെ പറഞ്ഞുകേൾപ്പിച്ചു. അത് കഴിഞ്ഞ് ഇപ്പോൾ നാല് വർഷമായി. എന്നാൽ അത് ഇന്നലെ നടന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. ഗണേഷ് പറയുന്നു.

അഭിനേതാക്കളായി പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് അല്‍ഫോന്‍സ് പുത്രന്റെ 'നേരം', 'പ്രേമം' എന്നിവയുടെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ്. സച്ചിന്‍ വാര്യര്‍ സംഗീതം നിര്‍വ്വഹിക്കും. അഭിനവ് സുന്ദര്‍ നായക് എഡിറ്റിംഗും ഡിനൊ ശങ്കര്‍ കലാസംവിധാനവും. 

Your Rating: