Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനീത് ശ്രീനിവാസന്‍റെ കുഞ്ഞിരാമായണം

kunjiramayanam

വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാതനായ ബേസില്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണം എന്ന ചിത്രത്തിന്‍റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. കൗതുകകരവും ഏറെ ആകാംക്ഷജനിപ്പിക്കുന്നതുമായ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

അവികസിതമായ ഒരു ഗ്രാമത്തിന്റെയും അവിടത്തെ ഏതാനും ചെറുപ്പക്കാരുടെയും കഥ ഏറെ രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് കുഞ്ഞിരാമായണം. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബേസില്‍ ജോസഫ് , വിനീത് ശ്രീനിവാസന്‍റെ തിര എന്ന ചിത്രത്തില്‍ അസോഷ്യേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപു പ്രദീപാണ് രചന.

വിനീത് ശ്രീനിവാസനാണ് കുഞ്ഞിരാമനെ അവതരിപ്പിക്കുന്നത്. ബിജുക്കുട്ടന്‍, ഹരീഷ്, നീരജ് മാധവ്, ദീപക് എന്നിവരാണ് മറ്റുതാരങ്ങള്‍. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കിയാണ് ചിത്രം നിര്‍മിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.