Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർലി ചാപ്ലിന്റെ 127ാം ജന്മദിനം

charlie

ഹാസ്യസമ്രാട്ട് എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ ആ വിശേഷണം ഏറ്റവുമധികം യോജിക്കുന്ന വ്യക്തിയാണു ചാർലി ചാപ്ളിൻ എന്ന ഇതിഹാസ ഹാസ്യതാരം. അദ്ദേഹത്തിന്റെ 127-ാം ജന്മദിനമാണിന്ന്. 1889 ഏപ്രിൽ 16 ന് ബ്രിട്ടനിലെ ഒരു ദരിദ്ര കുടുംബത്തിൽ പിറന്ന ചാൾസ് സ്പെൻസർ ചാപ്ളിൻ ചെറുപ്പകാലം ചെലവഴിച്ചതു പട്ടിണിയുടെയും ഇല്ലായ്മയുടെയും നടുവിലാണ്.

12 ാം വയസിൽ കോമാളിയുടെ വേഷംകെട്ടി മറ്റുള്ളവരെ ചിരിപ്പിക്കാൻ ആരംഭിച്ച ആ മഹാനടൻ ഭാഷകൾക്കതീതനായി ലോകത്തിന്റെ നാലുകോണിലുമുള്ളവരെ ഒരു പോലെ ചിരിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അദ്ദേഹം വിളബിയ ഓരോ വാക്കിലും ചിരിയോടൊപ്പം ചിന്തയുമടങ്ങിയിരുന്നു.

Charlie Chaplin - The Great Dictator - Funny Barber Scene

ഹാസ്യനടനായിരുന്നുവെങ്കിലും വളരെ ഗൗരവത്തോടെ ജീവിതത്തെ കണ്ടിരുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹി കൂടിയായിരുന്നു ചാർളി ചാപ്ളിൻ. അദ്ദേഹത്തിന്റെ പ്രധാന സന്ദേശങ്ങൾ പലതും ഇന്നും നിത്യജീവിതവുമായി വളരെ ഗാഡബന്ധം പുലർത്തുന്നവയാണ്. ജീവിതവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ 17 വാക്യങ്ങളാണിവിടെ. സൂക്ഷ്മതയോടെ വായിക്കുമ്പോൾ വളരെ അർഥപൂർണമായ കാര്യങ്ങളാണ് ഓരോ വാക്യത്തിലും ഒളിച്ചിരിക്കുന്നതെന്നു മനസിലാകും.

  1. chaplin

    ജെല്ലിഫിഷിനായാലും ജീവൻ മനോഹരവും അതിഗംഭീരവുമാണ്.

  2. മഴയില്‍ നടക്കുന്നതു പോലെയാണ് ജീവിതത്തിലെ വീഴ്ചകൾ. കാരണം മഴയിൽ കണ്ണുനീർത്തുള്ളികൾ അന്യർക്കു കാണാനാകില്ല.

  3. കപടത നിറഞ്ഞ ലോകത്തിൽ യാതൊന്നും സ്ഥായിയല്ല, നമ്മുടെ ദുരിതങ്ങളും.

  4. വളരെയധികം ചിന്തിക്കുന്ന നാം വളരെക്കുറച്ചു മാത്രമാണ് അനുഭവിക്കുന്നത്.

  5. നമ്മെ വിഡ്ഢിയാക്കാൻ ധൈര്യം കാട്ടുന്ന തോൽവി അപ്രസക്തമാണ്.

  6. ദുഖങ്ങളെ തമാശയായി കാണുന്നവർക്കു മാത്രമേ ജീവിതത്തിൽ പുഞ്ചിരിക്കാനാകു.

  7. ആത്മാവുമായി ബന്ധം പുലർത്തുന്നവർക്കു മാത്രമേ ശരീരത്തിൽ അവകാശമുള്ളു.

  8. അടുത്തു കാണുന്നവർക്കു ജീവിതം ദുരന്തമാണ്, വിദൂരകാഴ്ചയിലോ അതു തമാശയായി തോന്നും.

  9. വർണനകൾക്ക് അതീതമായതിനാൽ പ്രണയം ഏറ്റവും സുന്ദരമായ നിരാശ സമ്മാനിക്കുന്നു.

  10. ഒരാൾ തന്നെത്തന്നെ അവജ്ഞയോടെ നോക്കുന്നുവെന്നതാണ് ഈ ലോകത്തിന്റെ പ്രശ്നം.

  11. ദ്രോഹം ചെയ്യുന്നതിനാണ് അധികാരം വേണ്ടത്. നല്ല കാര്യങ്ങൾ നടപ്പിലാക്കുന്നതിനു സ്നേഹം തന്നെ ധാരാളം.

  12. അഹംഭാവത്തിനു മുന്നിൽ സിംഹാസനം നഷ്ടപ്പെട്ട കുലപതികൾ ആണു നാമെല്ലാം.

  13. മനുഷ്യനെ ഉദാസീനനാക്കുന്ന മയക്കുമരുന്നാണു നിരാശ.

  14. ഞാൻ കരയുമ്പോൾ എന്നെ നോക്കി ചിരിക്കാത്ത കണ്ണാടിയാണ് എന്റെ ഏറ്റവും വലിയ സുഹൃത്ത്.

  15. കഴിവുകളേക്കാൾ നമുക്കു വേണ്ടതു ദയയും മര്യാദയുമാണ്.

  16. എന്റെ വിഷമതകൾ എപ്പോഴും പുഞ്ചിരിക്കുന്ന എന്റെ ചുണ്ടുകൾ അറിയുന്നില്ല.

  17. ലാളിത്യം ഒരു നിസ്‌സാര ഗുണമല്ല.

Your Rating: