Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതാപ് പോത്തനും മേനകയും; കണ്ണുനനയിച്ച് ‘ഇമ’

ema

പ്രതാപ് പോത്തനും മേനകയും പ്രധാന വേഷങ്ങളിലെത്തുന്ന ഹ്രസ്വചിത്രം ‘ഇമ’ അവതരണ മികവുകൊണ്ട് ശ്രദ്ധേയമാകുന്നു. പൂര്‍ണ്ണ അന്ധയായ ഭാര്യയുടേയും, കണ്ണട പൊട്ടിയത് കൊണ്ട് മാത്രം കാഴ്ച മങ്ങിയ ഭര്‍ത്താവിന്റേയും ജീവിതത്തിലെ കുറച്ച് മണിക്കൂറുകളാണ് ചിത്രത്തിന്റെ കഥ.

Ima Official Short Film | 4K | a Liju Krishna film

ഭാര്യാഭര്‍ത്തൃ ബന്ധത്തിന്റെ ഊഷ്മളത അതേ ആഴത്തില്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പകര്‍ത്താന്‍ ഈ ഹ്രസ്വചിത്രത്തിനാകുന്നുണ്ട്. ലൈജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. 

ചിത്രത്തിന്റെ കഥയും ലൈജുവിന്റെതാണ്. കത്തിയുടെയും രാജാറാണിയുടെയും അസോസിയേറ്റായ ദീപക് ഡി മേനോന്റെയാണ് ക്യാമറ. തമിഴ് നടൻ ധനുഷ് നിർമിക്കുന്ന ടോവിനോ മലയാള ചിത്രം 'തരംഗ'ത്തിന്റെ ക്യാമറയും ദീപക്കാണ്.  പ്രശ്സ്ത സംഗീത സംവിധായകനായ ബിജിബാലാണ് ചിത്രത്തിന് ഈണം പകർന്നിരിക്കുന്നത്. പട്ടണം റഷീദാണ് ചമയം.