Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഹ്രസ്വ ചിത്രം കണ്ട് ഒരാളെങ്കിലും നന്നായാലോ...

i-dont

ജീവിതത്തിലെ ചില നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലെ നമ്മുടെ തീരുമാനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒരു ഹ്രസ്വ ചിത്രം കണ്ടിട്ട് ആരും നന്നാകില്ലെന്നറിയാം, പക്ഷെ കുന്നോളം പ്രതീക്ഷകളുമായ്, വീട്ടില്‍ കാത്തിരിക്കാന്‍ പ്രിയപ്പെട്ടവരുള്ള ഒരാളെങ്കിലും ഒന്ന് ചിന്തിച്ചാലോ... അത്തരത്തിൽ ഒരു ഹ്രസ്വ ചിത്രമാണ് "I DON'T" എന്ന പേരിൽ മനോരമ മ്യൂസിക് പുറത്തിറക്കിയിരിക്കുന്നത്. ഗോള്‍ഡ്‌ കോയിന്‍സ് എന്ന സിനിമയുടെ സംവിധാന സഹായിയായ രാജേഷ്‌ ജോസഫ്‌ ആദ്യമായി ഒരുക്കുന്ന ഹ്രസ്വ ചിത്രമാണ് "I Don't".

I DON'T - A Short Film for the YOUTH

സോണി ജോയ് നിര്‍മ്മിച്ച്, രാജേഷ്‌ ജോസഫ്‌ രചനയും സംവിധാനവും ഷിനോയ് ഗോപിനാഥ് ഛായാഗ്രഹണവും ജിതിന്‍ മോനി പശ്ചാത്തല സംഗീതവും റിന്നു ജോര്‍ജ് എഡിറ്റിങ്ങും നിര്‍വ്വഹിച്ച ഈ ഹ്രസ്വ ചിത്രത്തിന്‍റെ പ്രാധാന്യവും അതുതന്നെയാണ്. ഈ തലമുറയുടെയും വരും തലമുറയുടെയും ഏറ്റവും വിപത്തായി മാറിയേക്കാവുന്ന ലഹരിയുടെ ഉപയോഗമാണ് ഈ ഹ്രസ്വചിത്രവും സംസാരിക്കുന്നത്. കുടുംബത്തേയും സുഹൃത്തുക്കളേയും സ്നേഹിക്കുന്ന ഓരോരുത്തരും ഈ കൊച്ചു സിനിമ ഒന്നു കണ്ടിരിക്കേണ്ടതുമാണ്.